ഗുരുവായൂർ ദേവസ്വം ക്വാർട്ടേർസ് ഇടിഞ്ഞ് താഴ്ന്നു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ക്വാർട്ടേർസ് ഇടിഞ്ഞ് താഴ്ന്നു. ഗുരുവായൂർ തെക്കേ നടയിൽ ദേവസ്വം ജീവനക്കാർക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാർട്ടേർസ് കെട്ടിടമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് നില കെട്ടിടമാണ് അപകടത്തിൽ പെട്ടത്. ഈ സമയത്ത് കെട്ടിടത്തിലെ രണ്ട് ഫ്ലാറ്റുകളിൽ ആളുകളുണ്ടായിരുന്നു. എന്നാൽ ശബ്ദം കേട്ട് ഇവർ ഉടൻ പുറത്തേക്ക് ഓടി. ഇത് ആളപായം ഉണ്ടാകാതെ കാത്തു.

Comments

COMMENTS

error: Content is protected !!