LOCAL NEWS

എ.ഐ.വൈ.എഫ് സെക്കുലർ മീറ്റ് സംഘടിപ്പിച്ചു

മേപ്പയ്യൂർ : ഫാസിസം സർവ്വനാശമാണ്. ടീസ്റ്റാ സെതൾവാദ്, ഡോ: ബി.ആർ ശ്രീകുമാർ , സജ്ഞീവ് ഭട്ട്, മുഹമ്മദ് സുബൈർ എന്നിവരെ വിട്ടയക്കുക , SDPl-RSS മത തീവ്രവാദത്തിനെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി സെക്കുലർ മീറ്റ് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോ:സെക്രട്ടറി അഡ്വ.കെ.കെ സമദ് ഉദ്ഘാടനം ചെയ്തു. അഖിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി , കെ.കെ ബാലൻ , സി.ബിജു, അജയ് ആവള തുടങ്ങിയവർ സംസാരിച്ചു. ധനേഷ് കാരയാട് സ്വാഗതവും , എസ്.കെ രജീഷ് നന്ദിയും പറഞ്ഞു. പി.ടി. സനൂപ്, ലെനീഷ് കെ.എം , അദ്വൈത് പി.ആർ , വിപിൻ കൈതക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button