ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ്ണ രുദ്രാക്ഷമാല പകരം വെച്ചതോ മോഷണമോ. അന്വേഷണം തുടങ്ങി

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വര്‍ണ രുദ്രാക്ഷമാല മോഷണം പോയി. സംഭവത്തിൽ ദേവസ്വം ബോർഡ്  തെളിവെടുപ്പ് ആരംഭിച്ചു.  തിരുവാഭരണ കമ്മിഷ്ണറും  ദേവസ്വം വിജിലൻസുമാണ്  അന്വേഷണം നടത്തുന്നത്.

20 ഗ്രാം തൂക്കമുള്ള 72 മണികൾ അടങ്ങിയ സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയാണ് നിലവിലുള്ളത്. എന്നാൽ രജിസ്റ്റർ പ്രകാരമുള്ള മാലയിൽ 81 രുദ്രാക്ഷവും 23 ഗ്രാം തൂക്കവുമുണ്ട്.  നിലവിലുള്ള മാല പൊട്ടിയതിന്‍റെയോ വിളക്കി ചേർത്തതിൻ്റെയോ അടയാളങ്ങൾ ഇല്ല. ഇതാണ് ദുരൂഹതയ്ക്കും മോഷണം എന്ന സംശയത്തിനും ഇടയാക്കിയിരിക്കുന്നത്. പ്രസിദ്ധമായ ഏഴര പൊന്നാനയുള്ള ക്ഷേത്രമാണ്.

തിരുവാഭരണ കമ്മീഷണർ ഉൾപ്പെടെ അന്വേഷണ സംഘം ശ്രീകോവിലിലെ ആഭരണങ്ങളുടെ  പരിശോധന ആരംഭിച്ചു. മൂലബിംബം ഒഴികെ ബാക്കിയെല്ലാം പുറത്തെടുത്താണ് പരിശോധന നടത്തിയത്. പുതിയ മേൽശാന്തി മേൽശാന്തിയായി പത്മനാഭൻ സന്തോഷ്  ചുമതലയേറ്റത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിഞ്ഞത്.

Comments

COMMENTS

error: Content is protected !!