KOYILANDILOCAL NEWS

ഏഴു കുടിക്കൽ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

 

കൊയിലാണ്ടി: ഏഴു കുടിക്കൽ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി ഉത്സവം  ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ കൊടിയേറി. 21 -ന് രാവിലെ ശീവേലി, രാത്രി എട്ടിന് ശശി കമ്മട്ടേരിയുടെ പ്രഭാഷണം. 22 – ന് രാവിലെയും വൈകീട്ടും ശീവേലി, രാത്രി എട്ടിന് മെഗാ തിരുവാതിരക്കളി, മിനി കമ്മട്ടേരിയുടെ പ്രഭാഷണം.

23 -ന് രാവിലെ അരങ്ങോല വരവ്, വൈകുന്നേരം ഏഴിന്  ശീവേലി എഴുന്നള്ളിപ്പ്, എട്ടിന്  കലാപരിപാടികൾ. 24 – ന് രാവിലെ ശീവേലി, വൈകുന്നേരം നാലിന് ആഘോഷ വരവ്, ആറരക്ക് സോപാന സംഗീതം, എട്ടിന് കലാമണ്ഡലം ശിവദാസ മാരാരും പോരൂർ ഹരികൃഷ്ണനും ചേർന്ന് അവതരിപ്പിക്കുന്ന തായമ്പക, ഒൻപതിന് ഗാനമേള. 25 – ന് താലപ്പൊലി, രാവിലെ  ലളിതാസഹസ്രനാമാർച്ചന, വൈകു. ആറിന് നാന്തകം എഴുന്നള്ളിപ്പ്, പത്തരക്ക് കരിമരുന്ന് പ്രയോഗം,  ഗുരുതി തർപ്പണം എന്നിവ ഉണ്ടായിരിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button