ഏക്കാട്ടൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

പേരാമ്പ്ര: ഏക്കാട്ടൂരിലെ ജവഹർലാൽ നെഹ്റു കൾച്ചറൽ സെൻറർ ആൻ്റ് ചാരിറ്റബിൾ സൊസെറ്റിയും അസറ്റ് പേരാമ്പ്രയും ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി വെളളറംങ്കോട്ട് താഴെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ ആർ കെ മുഹമ്മദ് അഷ്റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാജീദ് അഹമ്മദ് ഏക്കാട്ടുർ അദ്ധ്വക്ഷ്യനായിരുന്നു. ഡോ. സി എച്ച് ഇബ്രാഹിം കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ പി വേണുഗോപാൽ, കെ അഷറഫ്, ടി മുത്തുകൃഷ്ണൻ,അനസ് കാരയാട്,അമ്മത് പൊയിലങ്ങൽ,കെ കെ കോയക്കുട്ടി,അമ്മത് ചാത്തോത്ത് എന്നിവർ സംസാരിച്ചു. ആസ്റ്റർ മിംസ് ഡോക്ടർമാർ രോഗികളെ പരിശോധിച്ചു വിവിധ ടെസ്റ്റുകളും നടത്തി. ആസ്റ്റർ മിംസ് തുടർ ചികിൽസയും മരുന്ന് വിതരണവും ഏർപ്പെടുത്തി.

Comments

COMMENTS

error: Content is protected !!