ഒറ്റപ്പാലത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഗ്യാസ് ഗോഡൗൺ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), വിജയകൃഷ്ണൻ മകൻ (48) എന്നിവരാണു മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്നാണു നിഗമനം. വിജയകൃഷ്ണന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. 

രാവിലെ 9.15 ഓടെ സരസ്വതിയമ്മയുടെ ചെറിയ മകൻ വീട്ടിലെത്തിയപ്പോഴാണ് വിജയകൃഷ്ണനും അമ്മയും മരിച്ച് കിടക്കുന്നതായി കണ്ടത്. വീട്ടിൽ കഴിഞ്ഞ കുറച്ച് നാളുകളായി വിജയകൃഷ്ണനും സരസ്വതിയമ്മയും മാത്രമാണ് താമസം. ഒറ്റപ്പാലം പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമ്മയെ കഴുത്തിൽ ആഴമേറിയ മുറിവേറ്റ നിലയിലും മകൻ തൂങ്ങി മരിച്ച നിലയിലുമാണ്. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് കിടപ്പുമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

Comments
error: Content is protected !!