ഒഴിവുകള്‍ 30നകം പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്യാൻ സർക്കാര്‍ നിർദേശം

 

വിവിധ വകുപ്പുകളിലെ മുഴുവൻ പ്രതീക്ഷിത ഒഴിവുകളും 30നകം പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്യാൻ സർക്കാരിന്റെ കർശനനിർദേശം. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ വിവിധ തസ്തികകളിലുണ്ടാകുന്ന ഒഴിവുകളാണ്‌ റിപ്പോർട്ട്‌  ചെയ്യേണ്ടത്‌. വീഴ്‌ച വരുത്തിയാൽ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും.

ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്യുന്നതിൽ  ചില വകുപ്പുകൾ വീഴ്‌ചവരുത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ്‌  ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്‌ പുതിയ നിർദേശം പുറപ്പെടുവിച്ചത്‌. സംസ്ഥാനതല റിക്രൂട്ട്‌മെന്റ്‌ ഒഴിവുകൾ അതത്‌ വകുപ്പ് അധ്യക്ഷർ റിപ്പോർട്ട്‌ ചെയ്യണം.  ജില്ലാതല റിക്രൂട്ട്മെന്റ്  തസ്തികയിൽ ജില്ലാ ഓഫീസർമാർ  അറിയിക്കണം. ഒഴിവുകൾ കണക്കാക്കുമ്പോൾ   തസ്തിക മാറ്റനിയമനം, അന്തർ ജില്ലാ, അന്തർ വകുപ്പ് സ്ഥലം മാറ്റം, ആശ്രിത നിയമനം, മറ്റ് നിയമനങ്ങൾ എന്നിവയ്ക്കുള്ള ഒഴിവുകൾ നീക്കിവയ്‌ക്കണം.  ഒഴിവ്‌ ഇല്ലെങ്കിൽ അക്കാര്യവും പിഎസ്‌സിയെ അറിയിക്കണം.   റാങ്ക്‌ പട്ടിക നിലവിലുള്ള ഒരു തസ്‌തികയിലും എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്, ദിവസക്കൂലി, കരാർ നിയമനം പാടില്ല.  റിപ്പോർട്ട്‌ ചെയ്ത ഒഴിവ് ഉദ്യോഗക്കയറ്റം, സ്ഥലം മാറ്റം എന്നിവയിലൂടെ നികത്തരുത്‌.

Comments

COMMENTS

error: Content is protected !!