CRIME
ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും
ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും
കാരയാട്, കാളിയത്തുമുക്ക്, തേവറോത്തു വീട്ടിൽ ഇബ്രായി (53) ക്കു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2019 ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടിൽ വച്ചും,കുട്ടിയുടെ വീട്ടിൽ വച്ചും ബാലികയെ പ്രതി പല തവണകളായി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, ബാലിക പിന്നിട് രക്ഷിതാക്കളോട് പീഡന വിവരം പറയുക ആയിരുന്നു.
മേപ്പയ്യൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ് ഇൻസ്പെക്ടർ സജീഷ് എ കെ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി
Comments