പോക്‌സോ കേസ്: റോയ് വയലാട്ടിനും സൈജുവിനും മുന്‍കൂര്‍ ജാമ്യമില്ല; അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സുഹൃത്തായ സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യമില്ല. എന്നാല്‍, കോഴിക്കോട് സ്വദേശിനിയായ ബിസിനസ് കണ്‍സള്‍ട്ടന്റ് അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. മനുഷ്യക്കടത്ത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഒരു സ്ത്രീ എന്ന പരിഗണന നല്‍കിയാണ് അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം കോടതി വിശദമായി പരിശോധിച്ചിരുന്നു. മറ്റ് തെളിവുകളും വിശകലനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!