DISTRICT NEWS
ഓടുന്നവണ്ടിയിൽനിന്ന് ഇതര സംസ്ഥാനം തൊഴിലാളി ചാടി ഇറങ്ങി ,ദേഹത്ത് വീണു മറ്റൊരാൾക്ക് പരിക്ക്
കൊയിലാണ്ടി: ഓടുന്ന വണ്ടിയിൽ നിന്നും യാത്രക്കാരൻ ചാടി ഇറങ്ങിതിനെ തുടർന്ന് പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുകയായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽവ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോട് കൂടിയാണു മംഗലപുരം ചെന്നൈ മെയിലിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടിയത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങിയത്. ഇതിനിടയിൽ ഇയാള്‍ പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുയായിരുന്ന മേപ്പയൂർ കൊഴുക്കല്ലൂർ വട്ടക്കണ്ടി മുഹമ്മദ് റാഫി (25 ) യുടെ ദേഹത്ത് വീഴുകയും റാഫിയുടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തുകയും റാഫിയെ കൊയിലാണ്ടി ഗവർമെൻറ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
Comments