ശുചിത്വ തെരഞ്ഞെടുപ്പ്: അഴിയൂരില്‍ തെരുവ് നാടകം അവതരിപ്പിച്ചു

കോഴിക്കോട് :തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന തെരുവു നാടകം അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അവതരിപ്പിച്ചു.
തെരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും ഒഴിവാക്കി മണ്ണില്‍ ലയിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പ്രചരണ സാമഗ്രികള്‍ ഉപയോഗിക്കണം എന്ന കാലിക വിഷയം ജനങ്ങളില്‍ എത്തിക്കുന്നതിനാണ് തെരുവ് നാടകം സംഘടിപ്പിക്കുന്നത്. കുടുംബശ്രീ വേദിക രംഗശ്രീ തിയേറ്റര്‍ അവതരിപ്പിക്കുന്ന തെരുവു നാടകം അവതരിപ്പിക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരായ വിജി, മാധവി, പാര്‍വ്വതി, നീന, റിജ എന്നിവരാണ്. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ശുചിത്വ മിഷന്‍ അസി.കോഡിനേറ്റര്‍ ടി.നാസര്‍ ബാബു, റിസോര്‍സ് പേഴ് സണ്‍ വിസ്മയ എന്നിവര്‍ സംസാരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിതചട്ടങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന തെരുവു നാടകം അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അവതരിപ്പിച്ചു.
തെരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും ഒഴിവാക്കി മണ്ണില്‍ ലയിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പ്രചരണ സാമഗ്രികള്‍ ഉപയോഗിക്കണം എന്ന കാലിക വിഷയം ജനങ്ങളില്‍ എത്തിക്കുന്നതിനാണ് തെരുവ് നാടകം സംഘടിപ്പിക്കുന്നത്. കുടുംബശ്രീ വേദിക രംഗശ്രീ തിയേറ്റര്‍ അവതരിപ്പിക്കുന്ന തെരുവു നാടകം അവതരിപ്പിക്കുന്നത് കുടുംബശ്രീ പ്രവര്‍ത്തകരായ വിജി, മാധവി, പാര്‍വ്വതി, നീന, റിജ എന്നിവരാണ്. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ശുചിത്വ മിഷന്‍ അസി.കോഡിനേറ്റര്‍ ടി.നാസര്‍ ബാബു, റിസോര്‍സ് പേഴ് സണ്‍ വിസ്മയ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!