Uncategorized
ഓണം, നവരാത്രി ആഘോഷവേളകളിലെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ വേണമെന്ന ആവശ്യപ്പെട്ട് മന്ത്രി വി അബ്‌ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി
ഓണം, നവരാത്രി ആഘോഷവേളകളിൽ അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ വേണമെന്നും നിലവിലെ ട്രെയിനുകളിൽ അധികകോച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് മന്ത്രി വി അബ്‌ദുറഹിമാൻ കത്തെഴുതി.
ഡൽഹി, മുംബൈ, ഗോവ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ വേണ്ടത്. നവരാത്രി കാലത്ത് കേരളത്തിനകത്ത് തിരക്ക് കുറയ്‌ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നും വി അബ്‌ദുറഹിമാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments