ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ സ്പെഷൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ നടപടി തുടങ്ങി

തിരുവനന്തപുരം:  ഇത്തവണയും ഓണത്തിന് പ്രത്യേക സൗജന്യ സ്പെഷൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ നടപടികൾ തുടങ്ങി. 13 ഇനങ്ങൾ വിതരണം ചെയ്യാനാണ് ആലോചന. കഴിഞ്ഞ തവണ 15 ഇനങ്ങ‍ളായിരുന്നു.  സൗജന്യ കിറ്റുകൾ തയാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങൾ സജ്ജമാ‍ക്കാനുമുള്ള നടപടികൾ ത്വരിതപ്പെടുത്താൻ ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ സിഎംഡി നിർദേശം നൽകി. 

ഇനങ്ങളുടെ പട്ടിക റീജനൽ മാനേജർമാർ രണ്ടു ദിവസം മുൻപ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ചു വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കു‍കയെന്നും സപ്ലൈകോ അറിയിച്ചു. 90 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾ‍ക്കാവും സൗജന്യ കിറ്റ് . ഒരു കിറ്റിന് 500 രൂപയാണ് ചെല‍വാകുക.  തുണി സഞ്ചി നൽകുന്നത് ഇത്തവണയും പരിഗണനയിലുണ്ട്.  സൗജന്യ കിറ്റിനു പുറമേ ഓണത്തോടനുബന്ധിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചർച്ചകൾ നടന്നു വരുന്നു. 

Comments
error: Content is protected !!