MAIN HEADLINES
ഓണ കിറ്റിൽ കോടികളുടെ അഴിമതിയെന്ന് വി.ഡി സതീശൻ
ഇടത് സര്‍ക്കാറിന്റെ ഓണകിറ്റില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘കിറ്റിലുള്ളത് നിലവാരം കുറഞ്ഞ ഏലക്കയാണ്. കര്‍ഷകരെ കബളിപ്പിച്ചു കൊണ്ട് കോടികളുടെ അഴിമതിയാണ് ഇതിനു പിന്നിൽ.
തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നു മനസിലായതായും അദ്ദേഹം പറഞ്ഞു. സാധാരണക്കാരും പാവപ്പെട്ടവരുമായ 25 ലക്ഷത്തോളം പേര്‍ക്ക് ഓണകിറ്റ് കൊടുത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഓണക്കിറ്റിലെ ഏലക്ക വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പി ടി തോമസ് എംഎല്‍എ നേരത്തെ രംഗത്തെത്തിയിരുന്നു. 8 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് പി ടി തോമസ് ഉന്നയിച്ച ആരോപണം. കൃഷിക്കാരില്‍ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരില്‍ നിന്ന് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
Comments