ഓഫീസ് കമ്പ്യൂട്ടറിൽ പാട്ടു കേൾക്കലും സിനിമ കാണലും വേണ്ടെന്ന് എക്സൈസ് കമ്മീഷണർ

ഓഫീസ് കമ്പ്യൂട്ടറിൽ പാട്ടു കേൾക്കലും സിനിമ കാണലും വേണ്ടെന്ന് എക്സൈസ് കമ്മീഷണർ. ഓഫീസ് കമ്പ്യൂട്ടർ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണന്‍റെ ഇടപട്ടിരിക്കുന്നത്.

വ്യക്തിപരമായ കാര്യങ്ങൾ ഓഫീസ് കമ്പ്യൂട്ടറിൽ സൂക്ഷിക്കരുതെന്നും മേലാധികാരികളുടെ അനുമതിയില്ലാതെ ഓഫീസ് കമ്പ്യൂട്ടർ ഉപയോഗിക്കരുതെന്നും രേഖമൂലം നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്.

തിരുവനന്തപുരത്തെ ഒരു ഓഫീസിൽ നൈറ്റ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഓഫീസ് കമ്പ്യൂട്ടറിൽ സിനിമ കാണുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കമ്പ്യൂട്ടറിൽ സ്പീക്കർ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. കമ്പ്യൂട്ടർ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പുതല നടപടിയെടുക്കുമെന്ന് കമ്മീഷണർ മുന്നറിയിപ്പ് നൽകി.

Comments

COMMENTS

error: Content is protected !!