ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ സാധ്യത തേടി പൊതു വിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ സാധ്യത തേടി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉള്ളതും ഇല്ലാത്തതുമായ വിദ്യാർത്ഥികളുടെ കണക്കെടുക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകി. സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോജക്ടിനാണ് സാധ്യതാ പഠന ചുമതല.

 

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസുകളാരംഭിക്കാൻ എന്ന് സാധിക്കുമെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലാണ് ഓൺലൈൻ സാധ്യത തേടുന്നത്. ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാൻ സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോജക്ടിനോട് നിർദേശിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിന് ഉതകുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഉള്ളതും ഇല്ലാത്തതുമായ വിദ്യാർത്ഥികളുടെ കണക്കെടുക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാകും പദ്ധതികൾ ആവിഷ്‌കരിക്കുക.
അതേസമയം, ജൂണിൽ തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനുള്ള സാധ്യതയാണ് വിദ്യാഭ്യാസ വകുപ്പ് തേടുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് വർക്ക് ഷീറ്റ് നൽകുന്നത് പരിഗണിച്ചേക്കും. വിക്ടറി ചാനൽ, സമഗ്ര പോർട്ടൽ എന്നിവ മുഖേന ഓൺലൈൻ ക്ലാസുകൾ നടത്തുന്നതുും പരിശോധിക്കും. വിദഗ്ധരായ അധ്യാപകരെ ഉപയോഗിച്ചാകും ക്ലാസുകൾ. KITE, SCERT എന്നിവ തയാറാക്കിയ വിഡിയോ ക്ലാസുകൾ ഇതിനോടകം വിക്ടറി ചാനലിൽ പോകുന്നുണ്ട്.
Comments

COMMENTS

error: Content is protected !!