CALICUTDISTRICT NEWS
ഓർക്കാട്ടേരിയിൽ ആകാശത്തൊട്ടിൽ അഴിച്ചു മാറ്റുന്നതിനിടയിൽ തൊഴിലാളി യന്ത്ര ഭാഗങ്ങളിൽ കുടുങ്ങി
വടകര: ഓർക്കാട്ടേരിയിൽ ആകാശത്തൊട്ടിൽ അഴിച്ചു മാറ്റുന്നതിനിടയിൽ തൊഴിലാളി യന്ത്ര ഭാഗങ്ങളിൽ കുടുങ്ങി. മലപ്പുറം സ്വദേശി ഷംസുവാണ് (48 ) അപകടത്തിൽപെട്ടത്. രണ്ടര മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് ഷംസുവിനെ രക്ഷിച്ചത്. ഓർക്കാട്ടേരി ചന്തയ്ക്ക് എത്തിച്ചതാണ് ഈ ആകാശത്തൊട്ടിൽ.
ആകാശത്തൊട്ടിൽ അഴിക്കാൻ കയറിയ ഷംസു ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് യന്ത്രഭാഗത്തിനുള്ളിൽ കുടുങ്ങിയത്. അറുപത്തിയഞ്ച് അടി ഉയരത്തിൽ ജോയിന്റ് വീലിനിടയിൽ ഇയാൾ കുടുങ്ങിയത്. കാലുകൾ വീലിനിടയിൽ കുടുങ്ങിപ്പോകുകയായിരുന്നു.
പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തി. ഓർക്കാട്ടേരി ചന്ത കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞെങ്കിലും ആകാശത്തൊട്ടിലിന് യന്ത്രത്തകരാറുള്ളതിനാൽ അഴിച്ചു മാറ്റിയിരുന്നില്ല. ഇന്നാണ് ഷംസവും സംഘവും ഇത് അഴിച്ചുമാറ്റാൻ എത്തിയത്.
Comments