LOCAL NEWS
കക്കഞ്ചേരി ഭാഗത്ത് ഞായറാഴ്ച വൈകിട്ട് അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിൽ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു
ഉള്ളിയേരി : കക്കഞ്ചേരി ഭാഗത്ത് ഞായറാഴ്ച വൈകിട്ട് അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിൽ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. കക്കഞ്ചേരി ഒന്നാം വാർഡിലെ ലക്ഷംവീട്ടിൽ രാജന്റെ വീടിന് സാരമായ കേടുപാട് സംഭവിച്ചു. വൈദ്യുതീ ഉപകരണങ്ങൾ പൂർണ്ണമായും നശിച്ചു. ഇടിമിന്നലിന്റെ ആഘാതത്തിൽ മീറ്റർ ബോർഡ് തെറിച്ചു പോയി. വീടിന്റെ ഭിത്തിയിലും സീലിങ്ങിലും വിള്ളലുകൾ വീണു. കുടുംബാംഗങ്ങൾ ബന്ധുവിന്റെ വിവാഹത്തിന് പോയപ്പോഴായിരുന്നു സംഭവം.സമീപത്തുള്ള വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Comments