ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിഷു റംസാൻ വിപണനമേള ആരംഭിച്ചു


ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സി ഡി എസിന്റെ നേതൃത്യത്തിൽ വിഷു റംസാൻ വിപണനമേള പഞ്ചായത്ത് പരിസരത്ത് ആരംഭിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ മേള ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല അധ്യക്ഷത വഹിച്ചു.

ആദ്യ വില്പന പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും ശശിധരൻ ചെറൂർ ഏറ്റുവാങ്ങി സി ഡി എസ് വൈസ് ചെയർപേഴ്സൻ ഷൈമ സ്വാഗതവും സി ഡി എസ് അംഗം ബിന്ദു ഇല്ലത്ത് നന്ദിയും പറഞ്ഞു.  11 മുതൽ 13 വരെ വിപണനമേള നടക്കും.

Comments

COMMENTS

error: Content is protected !!