കക്കാടി – ചെലപ്രം റോഡ്  നവീകരണത്തിന് 2.41 കോടി രൂപയുടെ ഭരണാനുമതി


കോഴിക്കോട്‌: എലത്തൂർ നിയോജകമണ്ഡലത്തിലെ  കക്കാടി – ചെലപ്രം റോഡ്  ( 1/150 മുതൽ 2/400 വരെ) നവീകരണത്തിന് 2.41 കോടി  രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പൊതുമരാമത്തു വകുപ്പിന്റെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത് . കൂടത്തുംപൊയിൽ വരെയുള്ള ഭാഗം ഇതിനോടകം നവീകരിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 104 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കോഴിക്കോട് – ബാലുശ്ശേരി റോഡിന് 20 ലക്ഷം,  കക്കോടി – ചെലപ്രം റോഡ് – എട്ട് ലക്ഷം,  പട്ടർപാലം-അണ്ടിക്കോട് റോഡ് – നാല് ലക്ഷം, മുട്ടോളി – കുരുവട്ടൂർ റോഡ് – നാല് ലക്ഷം, കാക്കൂർ -ഏകരൂൽ റോഡ് – 15 ലക്ഷം, മുട്ടോളി -കുരുവട്ടൂർ റോഡിൽ ഡ്രൈനേജ് – 13 ലക്ഷം, കാപ്പാട് -നന്മണ്ട – തുഷാരഗിരി റോഡ്- 25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

Comments

COMMENTS

error: Content is protected !!