ജില്ലാ ജയില്‍ വികസന പരിപാടി ആരംഭിച്ചു

കോഴിക്കോട്‌ : ജില്ലാ ജയിലിന്റെ വികസനത്തിനുള്ള ആറ്‌ പദ്ധതികൾ ‌ തുടങ്ങി. ജയിൽ വകുപ്പുമേധാവി ഋഷിരാജ്‌സിങ്‌ പദ്ധതികൾ ഉദ്‌ഘാടനംചെയ്‌തു. ജയിലിലെ എല്ലാ സെല്ലിലും സിസിടിവി  ക്യാമറ സ്ഥാപിച്ചു. ആംബുലൻസ്‌ സൗകര്യവും ഏർപ്പെടുത്തി. 42  ലക്ഷം ചെലവിലാണ്‌ ഇത്‌.  ജയിൽ വളപ്പിൽ പ്ലാവിൻ തൈ നടൽ, മീൻ കൃഷി, കോഫി വെൻഡിങ്‌ മെഷിൻ സ്ഥാപിക്കൽ എന്നിവയുടെ ഉദ്‌ഘാടനവുമുണ്ടായി.  തൊഴിലധിഷ്‌ഠിത കോഴ്‌സിന്റെ സർട്ടിഫിക്കറ്റ്‌ വിതരണം, ജയിലിലേക്കുള്ള പുസ്‌തകം ഏറ്റുവാങ്ങൽ എന്നിവയും അദ്ദേഹം നിർവഹിച്ചു.
 ജയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എം കെ വിനോദ്‌കുമാർ അധ്യക്ഷനായി. ലയൺസ്‌ ക്ലബ്‌ അംഗം കെ നാരായണൻ, കെ വി മുകേഷ്‌, എം അഞ്ജു മോഹൻ, ഇഗ്‌നേഷ്യസ്‌, ഇ ആർ രാധാകൃഷ്‌ണൻ, സ്വീറ്റി രാജീവ്‌ എന്നിവർ സംസാരിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട്‌ കെ വി ജഗദീശൻ സ്വാഗതവും വെൽഫെയർ ഓഫീസർ ടി രാജേഷ്‌കുമാർ നന്ദിയും പറഞ്ഞു.
Comments

COMMENTS

error: Content is protected !!