കടകളിൽനിന്നും വീടുകളിൽനിന്നും പണം മോഷ്ടിക്കുന്ന യുവാവ് പൊലീസ് പിടിയിൽ
കടകളിൽനിന്നും വീടുകളിൽനിന്നും പണം മോഷ്ടിക്കുന്ന യുവാവ് പൊലീസ് പിടിയിൽ. എറണാകുളം ഇടപ്പള്ളി പുല്ലുക്കവനിക്കൽ സരിൻ കുമാറിനെയാണ് (37) ബാലുശ്ശേരി എസ്.ഐ പി. റഫീക്ക് കസ്റ്റഡിയിലെടുത്തത്. കിനാലൂരിലെ ഒരു കടയിൽനിന്ന് പെൻസിൽ വേണമെന്ന് പറഞ്ഞ് കടയുടമ സാധനം എടുക്കുന്നതിനിടെ ശ്രദ്ധ തിരിച്ച് മേശയിൽനിന്ന് 42,000 രൂപ മോഷ്ടിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
വീടുകളിൽനിന്നും കടകളിൽനിന്നും സമാന രീതിയിൽ മോഷണം നടത്തിയ കേസിൽ തൃശൂർ ജില്ലയിലെ ചാലക്കുടി, ഈസ്റ്റ് കൊരട്ടി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും അന്തർജില്ല മോഷ്ടാവാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.