LOCAL NEWS
കടലിൽ കാണാതായ പുതിയ പുരയിൽ അനൂപിന്റെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: വ്യാഴായ്ഴ്ച രാത്രി കടലിൽ കാണാതായ പുതിയ പുരയിൽ അനൂപിന്റെ (സുന്ദരൻ 35) മൃതശരീരം ഫിഷിംഗ് ഹാർബറിനടുത്തുള്ള ഉപ്പാലക്കൽ ക്ഷേത്രപരിസരത്ത് കണ്ടെത്തി. ശനിയാഴ്ച പുലർച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അനൂപ് അവിവാഹിതനാണ്. പരേതനായ പുതിയ പുരയിൽ വേലായുധന്റേയും പുഷ്പയുടേയും മകനാണ്. റിനിൽ, ശോഭിത എന്നിവർ സഹോദരങ്ങൾ. വ്യാഴായ്ച രാത്രിയിലുണ്ടായ കടലേറ്റത്തിനിടയിൽ തോണി ക്കരികിൽ നിൽക്കുകയായിരുന്ന മത്സ്യ തൊഴിലാളിയായ അനൂപ് ശക്തമായ തിരമാലകളിൽ പെട്ട് കടലിൽ അകപ്പെടുകയായിരുന്നു.
Comments