അരങ്ങാടത്ത് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: അരങ്ങാടത്ത് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട് വണ്ടിയിലെയും ഡ്രൈവർമാർക്ക് പരുക്കേറ്റു.  ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. ടി എൻ 56, 2009 ലോറിയും, കെ എൽ.56,83 26 നമ്പർ കാറും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഗതാഗത സ്തംഭനമുണ്ടായി. കൊയിലാണ്ടി പോലീസും, അഗ്നി രക്ഷാസേനയും എത്തി വണ്ടി വെട്ടിപൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രയിൽ  പ്രവേശിപ്പിച്ചു.

 

Comments
error: Content is protected !!