LOCAL NEWS
കടലിൽ നിന്നും മത്സ്യ തൊഴിലാകൾക്ക് ലഭിച്ച മൃതദേഹം മേപ്പയ്യൂർ കൂനംവള്ളിക്കാവിലെ യുവാവിന്റേത്
കൊയിലാണ്ടി: തിക്കോടി കോടിക്കൽ കടലിൽ നിന്നും മത്സ്യത്തൊഴിലാളികൾ ഒരു മൃതദേഹം കരക്കെത്തിച്ചു. ഇത് മേപ്പയ്യൂർ കൂനം വെള്ളിക്കാവ് വടക്കേടത്ത് കണ്ടി ദീപക് (36) ആണ് എന്ന് തിരിച്ചറിഞ്ഞു. ദീപക് ഒരു മാസത്തിലധികമായി വീടുവിട്ടു പോയിരുന്നു. ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എവിടെ നിന്നാണ് ഇയാൾ കടലിൽ ചാടിയതെന്നോ എന്താണ് സംഭവിച്ചതെന്നോ ഇനിയും വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പിതാവ്: പരേതനായ ബാലകൃഷ്ണൻ നായർ. അമ്മ: ശ്രീലത . സഹോദരി: ദിവ്യ.
Comments