കടലുണ്ടിയിലെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്

കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലവും അഴിമുഖവും സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. കടലുണ്ടിപ്പുഴയും അറബിക്കടലും സംഗമിക്കുന്ന മനോഹരമായ പ്രദേശത്താണ് കമ്മ്യൂണിറ്റി റിസര്‍വ്വ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. തീരദേശറോഡുവഴിയുള്ള യാത്രപോലും മനോഹരമാണ്. ഈ സാഹചര്യത്തില്‍ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന മന്ത്രിയുടെ പ്രസ്ഥാവന പ്രദേശവാസികള്‍ക്ക് പ്രതീക്ഷയാവുകയാണ്.

അടിയന്തരമായി പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി  സംരക്ഷണം ഉറപ്പു വരുത്താവശ്യമായ നടപടികൾ  ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാകും പാലത്തിന്റെ പ്രവൃത്തി നടത്തുക.  ജില്ലാ കലക്ടർ സാംബശിവറാവു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.അനുഷ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിന്ദു പച്ചാട്ട്, ടി.സുഷമ, മുരളി മുണ്ടേങ്ങാട്, വാർഡ് മെമ്പർ ഹക്കീമ, പാതുമരാമത്ത് –  ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!