SPECIAL

കടുവ കുടുങ്ങി. മീനങ്ങാടിയിൽ ഭീതിയുടെ ലോക് ഡൌൺ തീർന്നു

കടുവ കൂട്ടിലായതോടെ നാട്ടുകാരുടെ ഇരട്ട ലോക് ഡൌൺ അവസാനിച്ചു. മൂന്ന്‌ മാസത്തോളമായി കടുവാപ്പേടിയിലായിരുന്നു  മീനങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും താമസക്കാർ. കൊറോണയ്ക്ക് ഒപ്പം കടുവയുടെ ആക്രമണ ഭീതിയും കൂടി പിന്തുടരുന്ന അവസ്ഥയ്ക് കഴിഞ്ഞ ദിവസമാണ് ശമനമായത്. വനം വകുപ്പിൻ്റെ കെണി പെട്ടിയിൽ കടുവ കുഞ്ഞ് കുടുങ്ങി.
ആറു വയസുള്ള പെൺ കടുവയാണ്
ദേശീയപാത 766ലെ അമ്പലപ്പടിയിൽ റോഡ്‌ മുറിച്ചു കടക്കുന്ന കടുവയെ വാഹന യാത്രക്കാരാണ്‌ ആദ്യം കണ്ടത്‌. തുടർന്ന്‌ വനം വകുപ്പ്‌ നടത്തിയ പരിശോധനയിൽ പരിസരത്ത്‌ കണ്ട കാൽപ്പാടുകൾ കടുവയുടേതെന്ന്‌ തന്നെ സ്ഥിരീകരിച്ചു. പിന്നീടുള്ള പല ദിവസങ്ങളിലും കടുവയെ പലരും കൃഷിയിടങ്ങളിലും വഴിയോരത്തും കണ്ടതോടെ ഭീതിയേറി. വനത്തിൽനിന്നും ഏറെ അകലത്തുള്ള പ്രദേശങ്ങളായ അമ്പത്തിനാല്‌, കൃഷ്‌ണഗിരി, റാട്ടക്കുണ്ട്‌, മേപ്പേരിക്കുന്ന്‌, മൈലമ്പാടി, പുല്ലുമല, ആവയൽ, സീസി, അരിവയൽ അത്തിനിലം, ചൂരിമല, കൊളഗപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ കടുവയുടെ സാന്നിധ്യം  കൂടുതലുണ്ടായത്‌. ചില കൃഷിയിടങ്ങളിൽ കടുവ കൊന്ന്‌ ഭക്ഷിച്ച മാൻ, കാട്ടുപന്നി എന്നിയുടെ അവശിഷ്‌ട‌ങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഭീതി ഏറി
 20 ദിവസം മുമ്പ്‌ കൂട്‌ സ്ഥാപിച്ചു. കൂടിന്‌ 50 മീറ്റർ ദൂരപരിധിയിൽ നിരവധി വീടുകളുണ്ട്‌. അതിനാൽ നിരീക്ഷണവും ശക്തമാക്കി. രാവിലെ അഞ്ചരയോടെ കടുവ കൂട്ടിലകപ്പെട്ടത്‌ നിരീക്ഷണത്തിന്‌ ഏർപ്പെടുത്തിയ ജീവനക്കാരാണ്‌ ആദ്യം കണ്ടത്‌.
വനപാലക സംഘം നാട്ടുകാരുടെ സഹായത്തോടെ കടുവയെ കൂട്‌ സഹിതം ട്രാക്‌ടറിൽ കയറ്റി ഇരുളത്ത്‌ എത്തിച്ചു. ഉച്ചയേടെ സ്ഥലത്തെത്തിയ വനം വകുപ്പ്‌ സീനിയർ സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ നടത്തിയ ദേഹ പരിശോധനയിൽ കടുവയ്‌ക്ക്‌ ബാഹ്യമായ പരിക്കുകളില്ലെന്ന്‌ കണ്ടെത്തി. രണ്ട്‌ ദിവസം കൂടി നിരീക്ഷണത്തിൽ സൂക്ഷിച്ച ശേഷം കടുവയെ തുറന്നു വിടുന്ന കാര്യത്തിൽ സംസ്ഥാനത്തെ മുഖ്യവനപാലകൻ തീരുമാനമെടുക്കും.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button