Uncategorized
കണ്ണൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് അക്രമം നടന്നത്. ബോംബേറിൽ ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. അക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ ബോംബെറിയുന്നത് ആരെന്ന് വ്യക്തമല്ല. ആർഎസ്എസ് ഓഫീസിന്‍റെ ഗേറ്റിന് മുന്നിൽ വാഹനം നിർത്തിയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. നഗരത്തിലുള്ള പൊലീസിന്‍റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്.രണ്ട് ബൈക്കുകളിലായാണ് ആക്രമി സംഘം സ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറയുന്നു. ഇവർ ഗേറ്റിന് മുന്നിൽ വാഹനം നിർത്തിയാണ് ബോംബ് എറിഞ്ഞതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Comments