DISTRICT NEWS
കണ്ണൂരിൽ പ്രണയപ്പകയിൽ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി നാട്ടുകാരും ബന്ധുമിത്രാദികളും
കണ്ണൂർ: കണ്ണൂരിൽ പ്രണയപ്പകയിൽ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി നാട്ടുകാരും ബന്ധുമിത്രാദികളും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം എത്തിച്ചപ്പോൾ വികാരസാന്ദ്രമായ രംഗങ്ങൾക്കാണ് പാനൂർ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്. നാടും നാട്ടുകാരും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി. പലരും വിങ്ങിപ്പൊട്ടി. പിടയുന്ന മനസ്സുമായി
സ്നേഹിച്ചിരുന്നവർ അന്ത്യോപചാരം അർപ്പിക്കുമ്പോൾ കുറ്റബോധമില്ലാത്ത മനസ്സുമായി നടന്ന സംഭവങ്ങൾ എണ്ണിപ്പറയുകയായിരുന്നു ഒരു കാലത്ത് അവൾ സ്നേഹിച്ചിരുന്ന ശ്യാംദത്ത്. വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Comments