KERALAUncategorized
കണ്ണൂരിൽ ഭൂമി വിണ്ടുകീറുന്നു
കണ്ണൂരിലെ പാത്തൻപാറയിൽ അപൂർവ്വ ഭൌമ പ്രതിഭാസം അനുഭവപ്പെട്ടു. പ്രദേശത്ത് ഒന്നര കിലോമീറ്ററോളം ഭൂമി വിണ്ടുകീറിയെന്ന് റിപ്പോർട്ട്. പാത്തൻപാറയിൽ മീറ്ററുകൾ ആഴത്തിൽ ഗർത്തങ്ങൾ രൂപപ്പെട്ടു. ക്വാറിക്ക് സമീപമാണ് ദുരന്തസാഹചര്യം നിലനിൽക്കുന്നത്.
ദുരന്തസാഹചര്യം ഉണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
Comments