കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി  റദ്ദാക്കി

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നിയമനാധികാരം വൈസ് ചാന്‍സലര്‍ക്ക് അല്ലെന്നാണ് ഹൈക്കോടതിയുടെ പ്രധാനപ്പെട്ട കണ്ടെത്തല്‍. വൈസ് ചാന്‍സലര്‍ ഇറക്കിയ നിയമന ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചത് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തത്. നിയമനം ചട്ടവിരുദ്ധമാണെന്ന് ചാന്‍സലറായ ഗവര്‍ണര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 

വിവിധ വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ 11 അംഗങ്ങളെ വെച്ചാണ് നിയമിച്ചത്. നിയമനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയ പിടിപാടുള്ള അധ്യാപകരെയാണ് നിയമിച്ചതെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. നിയമനങ്ങളെ എതിര്‍ത്തുകൊണ്ടാണ് ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ കോടതിയെ സമീപിച്ചത്. നിയമന അധികാരം വിസിക്ക് അല്ല എന്ന നിരീക്ഷണത്തിനൊടുവിലാണ് ഉത്തരവ് റദ്ദാക്കിയത്.

400ല്‍ അധികം അധ്യാപകരാണ് വിവിധ വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ഉള്‍പ്പെട്ടിരുന്നത്. അധ്യാപകരുടെ നിയമനമാണ് ഇപ്പോള്‍ റദ്ദാകുന്നത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ച ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.

 

Comments

COMMENTS

error: Content is protected !!