പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ഡാറ്റാബേസ് രൂപപ്പെടുത്തണം. ഐ ആർ എം യു

നടുവണ്ണൂർ: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ഡാറ്റാബേസ് രൂപപ്പെടുത്തണമെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (ഐ ആർ എം യു) കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ് മാതൃകയിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുക, പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പ്രത്യേക ക്ഷേമനിധി രൂപീകരിക്കുക, എന്നീ പ്രമേയങ്ങളും രണ്ടു ദിവസമായി നടുവണ്ണൂർ ഗ്രീൻപരെസോ ഓഡിറ്റോ റിയത്തിൽ നടന്ന ജില്ലാ സമ്മേളനം അംഗീകരിച്ചു.

കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ദീപേഷ് ബാബു സംഘടനാ റിപ്പോർട്ടും ജില്ലാ ജനറൽ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ ജില്ലാ പ്രവർത്തന റിപ്പോർട്ടും കെ ടി കെ റഷീദ് നടുവണ്ണൂർ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. കെ പി അഷ്റഫ്, ഉസ്മാൻ അഞ്ചുകുന്ന്, ദേവരാജ് കന്നാട്ടി രാധാകൃഷ്ണൻ ഒള്ളൂർ , എന്നിവർ സംസാരിച്ചു. സമ്മേളനം 31 അംഗ ജില്ലാ കമ്മിറ്റിക്കും ഒമ്പതംഗ ജില്ലാ എക്സിക്യുട്ടീവിനും രൂപം നൽകി.പുതിയ ഭാരവാഹികളായി കുഞ്ഞബ്ദുള്ള വാളൂർ, (പ്രസിഡൻ്റ്), പി കെ പ്രിയേഷ് കുമാർ (സെക്രട്ടറി), കെ ടി കെ. റഷീദ് (ട്രഷറർ), അനുരൂപ്, ടി പി പ്രജിനി (വൈസ് പ്രസിഡൻ്റ്മാർ), ദേവരാജ് കന്നാട്ടി, രാകേഷ് ഐക്കൺ (ജോ സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞടുത്തു.

സമ്മേളന വേദിയിൽ അവാർഡ് ജേതാക്കളായ മാധ്യമ പ്രവർത്തകരെ അനുമോദിച്ചു .ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ടി എം ശശി ഉപഹാര സമർപ്പണം നടത്തി. മികച്ച സന്നദ്ധ പ്രവർത്തകനുള്ള വയനാട് ജില്ലാ, ഭരണകൂടത്തിൻ്റെ പുരസ്ക്കാരം നേടിയ ഫൈസൽ നാറാത്ത്, ഹ്യൂമൻ റൈറ്റ്സ് വാച്ച് കേരള ജസ്റ്റിസ് ഏർപ്പെടുത്തിയ വി ആർ കൃഷ്ണയ്യർ സ്മാരക പുരസ്കാര ജേതാവ് അഷറഫ് വാവാട്, കുഞ്ഞുണ്ണി മാഷ് കവിതാ പുരസ്ക്കാര ജേതാവ് അബ്ദുള്ള പേരാമ്പ്ര, മികച്ച പ്രാദേശിക വാർത്തയ്ക്കുള്ള പുരസ്ക്കാരം നേടിയ മനോജ് എം നമ്പ്യാർ എന്നിവരെയാണ് ജില്ലാ സമ്മേളനത്തിൽ അനുമോദിച്ചത്. സമ്മ മുനീർ എരവത്ത്, ഷാഹുൽ ഹമീദ്, സബീഷ് കുന്നങ്ങാത്ത്, സൗഫി താഴെക്കണ്ടി, നയൻതാര,കെ.പി അഷറഫ്,ദീപേഷ് ബാബു എന്നിവർ സംസാരിച്ചു. കെ ടി കെ റഷീദ് നന്ദി പറഞ്ഞു.

 

 

Comments

COMMENTS

error: Content is protected !!