കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാൻ വിദ്യാർത്ഥികൾക്ക് അവസരം,

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സന്ദർശക ഗ്യാലറിയിൽ നിന്ന് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാൻ എയർപോർട്ടിന്റെ 4-ാം വാർഷിക ത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു.  നവംബർ 15 മുതൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 4-ാം വാർഷിക ദിനമായ ഡിസംബർ 9 വരെ വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ സന്ദർശക ഗ്യാലറിയിൽ പ്രവേശനം അനുവദിക്കുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അറിയിച്ചു.
വിവിധ ജില്ലകളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഈ അവസരം ഉപയോഗിക്കാം. ഗവൺമെന്റ്, മാനേജ്മെന്റ്, അൺ എയ്ഡഡ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാർക്ക് 50 രൂപയും ആണ്  പ്രവേശന നിരക്ക്.
എയർപോർട്ട് സന്ദർശനത്തിന് എത്തുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തിയ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ സാക്ഷ്യ പ്പെടുത്തിയ കത്തോടുകൂടിയാണ് വരേണ്ടത്. സന്ദർശന സമയം രാവിലെ 9 മണിമുതൽ വൈകിട്ട് 6 മണി വരെ. വിവരങ്ങൾക്ക് :0490 2481000
Comments

COMMENTS

error: Content is protected !!