കൊറോണ ജാഗ്രത : റെയിൽവേസ്റ്റേഷനിൽ പരിശോധന

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കൊറോണയ്ക്കെതിരേ ജാഗ്രതയുടെ ഭാഗമായി മുഖാവരണവും കൈയുറയുമണിഞ്ഞ് തീവണ്ടി കാത്തിരിക്കുന്ന കുട്ടി
ആരോഗ്യവകുപ്പും പോലീസും ചേർന്ന്‌ യാത്രക്കാരെ പരിശോധിച്ചു
കോഴിക്കോട് : കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി റെയിൽവേസ്റ്റേഷനിൽ ആരോഗ്യവിഭാഗത്തിന്റെയും കേരള പോലീസിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. യാത്രക്കാരെ തെർമൽഗൺ ഉപയോഗിച്ച് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു. ഡൽഹിയിൽ നിന്നെത്തിയ വിദ്യാർഥികളെയും ആർ.പി.എഫിന്റെ നിർദേശപ്രകാരം പരിശോധിച്ചു.
തീവണ്ടികളിൽ കയറിയും വൊളന്റിയർമാർ പരിശോധന നടത്തി.
സാനിറ്റൈസറും മാസ്കും ഉപയോഗിച്ചാണ് വൊളന്റിയർമാർ പരിശോധന നടത്തിയത്. കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ആർ.എസ്. ഗോപകുമാർ, വടകര ആർ.ഡി.ഒ. അബ്ദുൾ റഹ്‌മാൻ, കോർപ്പറേഷനിലെ ഹെൽത്ത് ഓഫീസർമാർ, ടൗൺസ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, റെയിൽവേ അധികൃതർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
ഫറോക്ക് : കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ ആരോഗ്യവിഭാഗം യാത്രക്കാരെ പരിശോധിച്ചു. എച്ച്.ഐ. ടി.വി. രഘുനാഥൻ, ടി.പി. മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
Comments

COMMENTS

error: Content is protected !!