കനത്ത മഴയിലും ഗതാഗതകുരുക്കിലുമായ കൊയിലാണ്ടി നഗരത്തിൽ ഒടുവിൽ പോലീസ് രംഗത്തിറങ്ങി

കൊയിലാണ്ടി: കനത്ത മഴയിലും ഗതാഗതകുരുക്കിലുമായ കൊയിലാണ്ടി നഗരത്തിൽ ഒടുവിൽ പോലീസ് രംഗത്തിറങ്ങി. ടൗണിൻ്റെ വടക്ക് ഭാഗത്താണ് ഏറ്റവും കൂടുതൽ തിരക്ക് ഇതെ തുടർന്ന് വാഹനങ്ങൾ മൂന്നും നാലും വരിയായി ഓടാൻ തുടങ്ങിയതോടെ വാഹനങ്ങളുടെ നീണ്ട നിര തന്നെയായി.

വെള്ളിയാഴ്ച വൈകീട്ട് ട്രെയിൻ തട്ടിയതിനെ തുടർന്ന് പരുക്ക് പറ്റിയ വിദ്യാർത്ഥിയെ കൊണ്ടുവരുവാൻ ഗതാഗതക്കുരുക്ക് കാരണം ഏറെ പ്രയാസപ്പെട്ടാണ് ആശുപത്രിയിലെത്തിച്ചത്.തിക്കോടി സ്വദേശികളായ യുവാക്കളാണ് പരിക്ക് പറ്റിയ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചത്. ബക്രീദ് ആഘോഷം വും, നന്തിയിൽ മരം ചരിഞ്ഞതുമാണ് ഗതാഗതകുരുക്കിന് കാരണം.

നന്തി മുതൽ കൊയിലാണ്ടി ടൗൺ വരെയും, കൊയിലാണ്ടി മുതൽ ചേമഞ്ചേരി വരെയും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. കൊയിലാണ്ടി സി ഐ എൻ സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രംഗത്തിറങ്ങി ഗതാഗതം നിയന്ത്രിച്ച് രണ്ട് വരിയായി ഗതാഗതം നിയന്ത്രിച്ചു. രാത്രി ഏറെ വൈകിയും ഗതാഗതകുരുക്ക് തുടർന്നു.

Comments

COMMENTS

error: Content is protected !!