തിക്കോടി പഞ്ചായത്ത് ബസാറിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിച്ചു. സ്കൂട്ടർ യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 3.30 യോടെയായിരുന്നു അപകടം.


ദേശീയപാതയിൽ എതിർ ദിശകളിൽ നിന്ന് വരികയായിരുന്ന കാറുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാറുകൾ ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.

പരിക്കേറ്റ സ്കൂട്ടർ യാത്രികരായ രണ്ടു പേർ കമ്യുണിറ്റി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി. തിക്കോടി പഞ്ചായത്ത് ബസാറിലാണ് അപകടമുണ്ടായത്.ആർക്കും കാര്യമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.

Comments

COMMENTS

error: Content is protected !!