കനൽ മേലൂരിൻ്റെ ഓണോപഹാരം 2022 സമാപിച്ചു

 കനൽ മേലൂരിൻ്റെ ഓണോപഹാരം 2022  കെ എം എസ് ലൈബ്രറിയിൽ   വിവിധ പരിപാടികളോടു കൂടി നടന്നു. കെ കെ രാജേഷിൻ്റെ സ്മരണക്കായി ഗൃഹാങ്കണ പൂക്കളമത്സരവും  കായിക മത്സരങ്ങളും നടത്തി. സമാപന പരിപാടികൾ പി വിശ്വൻ (മുൻ എംഎൽഎ ) ഉദ്ഘാടനം ചെയ്തു. അഭിനന്ദ്  എ പി  സ്വാഗതം പറഞ്ഞ പരിപാടിയിൽ എ പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.

ചെങ്ങോട്ട്കാവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.  പൂക്കളമത്സര വിജയികളായ എന്‍ എസ് ഒ കെ കരാട്ടെ ടീമിന് എവർ റോളിംഗ് ട്രോഫി വിതരണം ചെയ്തു.   പരിപാടികൾക്ക് സി എം രതീഷ് ആശംസകൾ നേർന്നു. ബിപിൻ കെ എം നന്ദി രേഖപ്പെടുത്തി.

Comments

COMMENTS

error: Content is protected !!