KERALA

കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ മൃതദേഹം നദിയിൽ കണ്ടെത്തി

 

ബംഗളുരു > നേത്രാവതി നദിയിൽ കാണാതായ ക​ഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരുവിനടുത്ത നേത്രാവതി നദിയിൽ നിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ബിജെപി നേതാവും കർണാടകയിലെ മുൻ കോൺഗ്രസ്‌ മുഖ്യമന്ത്രിയുമായ എസ്​ എം കൃഷ്​ണയുടെ മരുമകനാണ്‌. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരിൽ ഒരാളായ​ സിദ്ധാർത്ഥയെ തിങ്കളാഴ്‌ചയാണ്‌ കണാതായത്‌.

തിങ്കളാഴ്​ച ചിക്കമംഗളുരുവിലേക്ക്​ ബിസിനസ്​ ആവശ്യത്തിനായി യാത്ര തിരിച്ച സിദ്ധാർത്ഥ്​ തുടർന്ന്​ കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെയാണ്‌ കാണാതാകുന്നത്‌.

മംഗളുരുവിന്​ സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോൾ സിദ്ധാർത്ഥ്​ ഡ്രൈവറോട്​ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന്‌ പുറത്തിറങ്ങിപോയ സിദ്ധാർത്ഥയെ  കാണാതായതോടെ ഡ്രൈവർ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു. എസ്​ എം കൃഷ്​ണയുടെ മൂത്ത മകൾ മാളവികയാണ്‌ സിദ്ധാർത്ഥിന്റെ  ഭാര്യ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button