CALICUTDISTRICT NEWSMAIN HEADLINES

കരകൗശല വസ്തു നിര്‍മ്മാണത്തില്‍ പരിശീലനം

കൊയിലാണ്ടി: നഗരസഭയിലെ സംരംഭകത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തില്‍ കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിനായി ശില്പശാല നടത്തി. ലൈഫ് മിഷന്‍ പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിനും, സ്ഥിരം തൊഴില്‍ ലഭ്യമാക്കുന്നതിനും അനുയോജ്യമായ സംരംഭം കണ്ടെത്തുന്നതിനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പരമ്പരാഗത ഉത്പന്നങ്ങളായ മുള, ഈറ്റ, ഈറ, പനയോല, കൈതോല, തടി, പുല്ല്, ചിരട്ട, കാപ്പിത്തടി, തെങ്ങിന്‍ തടി, ചൂരല്‍ എന്നിവ ഉപയോഗിച്ചുള്ള കരകൗശല ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനങ്ങളായിരുന്ന ശില്പശാലയില്‍ സംഘടിപ്പിച്ചത്.

ടൗണ്‍ഹാളില്‍ നടന്ന ഏകദിന ശില്പശാല നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍ എന്‍.കെ.ഭാസ്‌കരന്‍, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, പി.കെ.രാമദാസന്‍, വ്യവസായ വികസന ഓഫീസര്‍ ടി.വി.അജിത് കുമാര്‍, ഗിരീഷ് കൈരളി(കേരള കരകൗശല വികസന കോര്‍പ്പറേഷന്‍,കോഴിക്കോട്), സോഷ്യല്‍ ഡവലപ്പമെന്റ് ഓര്‍ഗനൈസര്‍ വി.ആര്‍.രചന, വി.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍.എസ്.ബിനു കന്യാകുമാരി നിര്‍മ്മാണ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button