‘കരളുറപ്പുള്ള കേരളം’ എന്ന ഗാനവുമായി ജനമൈത്രി പോലീസ്

കൊയിലാണ്ടി: ‘കരളുറപ്പുള്ള കേരളം’ കേരളത്തിലെ ആതു സേവന പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കും ഊര്‍ജ്ജം പകരാന്‍ ഒരു ഗാനം. മാനവരാശിക്ക് തന്നെ ആപത്തായി മാറി കൊണ്ടിരിക്കുകയാണ് കോവിഡ് – 19 എന്ന മാരക വൈറസ്. നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന കൊയിലാണ്ടി ജനമൈത്രി പോലീസ്’ സ്റ്റേഷന്‍ പരിധിയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, തനിച്ച് താമസിക്കുന്ന പ്രായമായവര്‍ക്കും ,അപ്നാഭായ് പദ്ധതിയിലൂടെ അഥിതി തൊഴിലാളികള്‍ക്കും ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റ് സഹായങ്ങളും നല്‍കി പോലീസ് സേനയ്ക്ക് തന്നെ അഭിമാനമായി കൊണ്ടിരിക്കുകയാണ് കൊയിലാണ്ടി ജനമൈത്രി പോലീസ.് തങ്ങള്‍ നടത്തുന്ന ഇത്തരം ഉപകാരപ്രഥമായ കാര്യങ്ങള്‍ വീഡിയോ ചിത്രീകരിച്ച് ഒരു ഗാനത്തിന്റെ പാശ്ചാത്തലത്തില്‍ കോര്‍ത്തിണക്കി പുറത്തിറക്കിയിരിക്കുകയാണ് കരളുറപ്പുള്ള കേരളം എന്ന ഗാനത്തിലൂടെ. ചന്ദ്രന്‍ കാര്‍ത്തികപ്പള്ളിയുടെ വരികള്‍ക്ക് പാലക്കാട് പ്രേംരാജ് സംഗീതം നല്‍കിയ ഗാനങ്ങള്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ സി.രാജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു വാണിയംകുളം, അതുല്യ ജയകുമാര്‍, ആണ് ആലപിച്ചത്. ജനമൈത്രി കെ.പി.സുമേഷിന്റെ താണ് ആശയം. ചിത്രീകരണവും, ചിത്ര സംയോജനവും സുബീഷ് യുവയാണ് നിര്‍വ്വഹിച്ചത്. ഹരീഷ് വിക്ടറിയാണ് റിക്കാര്‍ഡിംഗ് നിര്‍വ്വഹിച്ചത്.

Comments

COMMENTS

error: Content is protected !!