കരിപ്പൂരില്‍ സ്വര്‍ണവേട്ട. കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

ജിദ്ദയില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി സ്വര്‍ണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തു.1690 ഗ്രാം സ്വര്‍ണ മിശ്രിതം ആണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ കാപ്പാട് മരയ്‌ക്കാരകത്ത് അബ്ദുള്‍ ഖയൂം, കെടാവൂര്‍ അബ്ദുള്‍ മജീദ് എന്നിവരാണ് സ്വര്‍ണം കടത്തിയത്. സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം. അബ്ദുള്‍ ഖയൂമില്‍ നിന്ന് 846 ഗ്രാമും, അബ്ദുള്‍ മജീദില്‍ നിന്ന് 844 ഗ്രാമും സ്വര്‍ണ മിശ്രിതവുമാണ് കണ്ടെടുത്തത്.

Comments

COMMENTS

error: Content is protected !!