KOYILANDILOCAL NEWS

കരുതലും കൈത്താങ്ങും: കൊയിലാണ്ടി താലൂക്ക് അദാലത്തിൽ വിതരണം ചെയ്തത് 14 ബിപിഎൽ കാർഡുകൾ

കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് അദാലത്തിൽ റേഷൻ കാർഡ് ബിപിഎൽ ആയതിന്റെ സന്തോഷത്തിലാണ് മാധവിയും മിനിയും റംലയുമെല്ലാം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അദാലത്തിലാണ് എപിഎൽ കാർഡിൽ നിന്ന് ഇവരെല്ലാം ബിപിഎൽ ആയത്. 
ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങളുള്ള കുടുംബങ്ങളുടെ കാർഡുകൾ ബിപിഎൽ ആക്കി നൽകാമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. ഇത് പ്രകാരം 81 അപേക്ഷകളാണ് കൊയിലാണ്ടി താലൂക്കിൽ ലഭിച്ചത്. വിശദമായ പരിശോധനയിൽ 14പേർ ബിപിഎൽ കാർഡിലേക്ക് മാറ്റാൻ യോഗ്യരാണെന്ന് കണ്ടെത്തി. ഇവർക്കാണ് അദാലത്തിൽ വെച്ച് പുതിയ റേഷൻ കാർഡുകൾ നൽകിയത്. 
കാർഡ് ബിപിഎൽ ആയത് ഏറെ ആശ്വാസം നൽകുന്നതാണെന്ന് അത്തോളി സ്വദേശിനി റംല പറയുന്നു. ചികിത്സയ്ക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ബിപിഎൽ കാർഡ് ഏറെ ഉപകാരപ്രദമാകുമെന്നും അവർ കൂട്ടിച്ചേർത്തു. 
കൊയിലാണ്ടി ടൗൺഹാളിൽ നടന്ന താലൂക്ക് അദാലത്തിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ കാർഡുകൾ വിതരണം ചെയ്തു. എംഎൽഎമാരായ കാനത്തിൽ ജമീല, കെ.എം സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, ജില്ലാ കലക്ടർ എ ഗീത, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button