കയാക്കിങ്ങ് & കനോയിങ്ങ്  ചാമ്പ്യൻഷിപ്പിൽ നാഷണൽ ലവൽ സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ശിവന്യ പുറത്തയിലിന് കൊയിലാണ്ടി  റെയിൽവേസ്റ്റേഷനിൽ  സ്വീകരണം നൽകി

കൊയിലാണ്ടി: മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന കയാക്കിങ്ങ് & കനോയിങ്ങ്  ചാമ്പ്യൻഷിപ്പിൽ നാഷണൽ ലവൽ സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി  കേരളത്തിന്റെ അഭിമാനമായി മാറിയ ശിവന്യ പുറത്തയിലിന് കൊയിലാണ്ടി  റെയിൽവേസ്റ്റേഷനിൽ  സ്വീകരണം നൽകി.

ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് ഷാൾ അണിയിച്ച് സ്വീകരിച്ചു.  മണ്ഡലം ജന.സെക്രട്ടറി അഡ്വ. എ വി ധിനിൽ , അരുൺ മേലൂർ ,ബൈജു പി എം, പി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. മേലൂർ സ്വദേശിയായ പുറത്തയിൽ ബാബു , ബിന്ദു ബാബു എന്നിവരുടെ മകളാണ്  ശിവന്യ പുറത്തയിൽ.

Comments
error: Content is protected !!