പതിനെട്ട്‌ വയസ്സ് പൂർത്തിയായവർക്കുള്ള കരുതല്‍ ഡോസ് 
30 വരെ മാത്രം

കോഴിക്കോട്‌:പതിനെട്ട്‌ വയസ്സ് പൂർത്തിയായവർക്കുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായ സൗജന്യ കോവിഡ് വാക്‌സിൻ കരുതൽ ഡോസ് (മൂന്നാം ഡോസ്) 30 വരെ മാത്രമേ ലഭിക്കൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  വി ഉമ്മർ ഫാറൂഖ് അറിയിച്ചു. 
വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ താൽപ്പര്യമുള്ള കോളേജുകൾ, സ്ഥാപനങ്ങൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങിയവർക്ക് അതത് ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.
Comments

COMMENTS

error: Content is protected !!