കേളപ്പജിയും സ്വാതന്ത്രസമരവും സെമിനാർ നടത്തി

കൊയിലാണ്ടി: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികമായ അമൃത മഹോൽസവത്തിൻ്റെ ഭാഗമായി മൂടാടി കേളപ്പജി വായനശാലയുടെ ആഭിമുഖ്യത്തിൽ കേളപ്പജിയും, സ്വാതന്ത്രസമരവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. കൊയിലാണ്ടി തഹസിൽദാർ സി പി മണി ഉൽഘാടനം ചെയ്തു. മദ്യവർജ്ജന സമിതി സംസ്ഥാന പ്രസിഡണ്ട് ഇളയിടത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. വി വി ബാലൻ അദ്ധ്യക്ഷനായിരുന്നു.  ചടങ്ങിൽ നന്ദകുമാർ മൂടാടി, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃത്വ സമിതി അംഗം കെ സത്യൻ, എൻ നിശേഷ് എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!