KERALA
കര്‍ണാടകയിലെ ഗുണ്ടില്‍പേട്ട കുത്തന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
ബത്തേരി: കര്‍ണാടകയിലെ ഗുണ്ടില്‍പേട്ട കുത്തന്നൂരില്‍ വാഹനാപകടത്തില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് കമ്പളക്കാട് പൂവനാരിക്കുന്ന് നടുക്കണ്ടി അബ്ദുവിന്റെ മകന്‍ അജ്മല്‍(21), കോഴിക്കോട് കൂരാച്ചുണ്ട് ചീനിയം വീട്ടില്‍ സലാമിന്റെ മകന്‍ അല്‍ത്താഫ്(21) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച കെ.എല്‍.12 എന്‍ 7191 നമ്പര്‍ പിക്കപ്പ്‌വാന്‍ ഇന്നുച്ചകഴിഞ്ഞു രണ്ടരയോടെ പാല്‍ ടാങ്കറുമായി കൂട്ടിയിടിച്ചയായിരുന്നു അപകടം.
പിക്കപ്പില്‍ സവോള കയറ്റി മടങ്ങുകയായിരുന്നു യുവാക്കള്‍. ഇരുവരും സംഭവസ്ഥലത്തു മരിച്ചു. അജ്മലിന്റെ മാതാവ് താഹിറയുടെ സഹോദരീപുത്രനാണ് അല്‍ത്താഫ്. ഹംന ഫാത്തിമ അജ്മലിന്റെ സഹോദരിയാണ്.
Comments