AGRICULTURE

കര്‍ഷകരുടെ ഫണ്ട് മുക്കി; പാടശേഖരകമ്മിറ്റിയ്‌ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

കോടികളുടെ അഴിമതി നടത്തിയ പാരടശേഖരത്തിനെതിരെ പ്രക്ഷോഭവുമായി കര്‍ഷകര്‍. തൃശ്ശൂര്‍ ജൂബിലി തേവര്‍ പാടശേഖരകമ്മിറ്റിയ്ക്കെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

സര്‍ക്കാര്‍ നല്‍കിയ പ്രളയാനന്തരസഹായം ഉള്‍പ്പടെ കോടികളാണ് കര്‍ഷകര്‍ക്ക് നല്‍കാതെ പാടശേഖരകമ്മിറ്റി അടിച്ചുമാറ്റിയതെന്ന്
വിവരാവകാശരേഖ പ്രകാരം പുറത്തുവന്ന കണക്കുകളില്‍ വ്യക്തമാണ്.

 

വിശദാംശങ്ങളുമായി പടവ് സംരക്ഷണസമിതി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൃഷിയിറക്കുന്നതിന് മുന്‍പ് തന്നെ സബ്‌സിഡി തുക പടവ് അക്കൗണ്ടില്‍ എത്തി. പ്രളയനഷ്ടത്തില്‍ സംഭവിച്ച കൃഷിനാശസഹായം കഴിഞ്ഞ മാര്‍ച്ചില്‍ അക്കൗണ്ടിലേക്ക് അനുവദിച്ചു. എന്നാല്‍ ഇതൊന്നും കര്‍ഷകര്‍ അറിഞ്ഞിട്ടില്ല.

 

നിലവില്‍ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട ജൂബിലിപടവ് കമ്മിറ്റി തടഞ്ഞുവെച്ച മുഴുവന്‍ ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button