ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വ​​​​രു​​​​മാ​​​​നം ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കാ​​​​ൻ മൂ​ല്യ​വ​ർ​ധി​ത കൃ​ഷി മി​ഷ​ൻ

തിരുവനന്തപുരം:കർഷകരുടെ വരുമാനവും കാർഷികോൽപ്പാദനക്ഷമതയും വർധിപ്പിക്കുക ലക്ഷ്യമിട്ട്‌ മൂല്യവർധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ആ​​​​ധു​​​​നി​​​​ക ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഉ​​​​ത്പാ​​​​ദ​​​​നക്ഷ​​​​മ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും കൃ​​​​ഷി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ്പെ​​​​ടു​​​​ത്തി മൂ​​​​ല്യ​​​​വ​​​​ർ​​​​ധ​​​​ന ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​​യും വി​​​​പ​​​​ണ​​​​നശൃം​​​​ഖ​​​​ല വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണു മി​​​​ഷ​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്നു മ​​​​ന്ത്രി പി. ​​​​പ്ര​​​​സാ​​​​ദ് പ​​​​റ​​​​ഞ്ഞു.കൃ​​​​ഷി​​​​ക്കാ​​​​രു​​​​ടെ വ​​​​രു​​​​മാ​​​​നം, കാ​​​​ർ​​​​ഷി​​​​കോ​​​​ത്പാ​​​​ദ​​​​ന​​​​ക്ഷ​​​​മ​​​​ത, ഉത്പ​​​​ന്നസം​​​​ഭ​​​​ര​​​​ണം, ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല, മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​രു​​​​മാ​​​​നം, മ​​​​റ്റ് അ​​​​നു​​​​ബ​​​​ന്ധ വ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ വ​​​​ർ​​​​ധ​​​​ന വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. 

കാ​​​​ർ​​​​ഷി​​​​കോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളെ സ​​​​ർ​​​​ക്കാ​​​​ർ ത​​​​ല​​​​ത്തി​​​​ൽ സം​​​​ഭ​​​​രി​​​​ച്ചു മൂ​​​​ല്യ​​​​വ​​​​ർ​​​​ധ​​​​ിത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ക്കി ദേ​​​​ശീ​​​​യ​​​​മാ​​​​യും അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ​​​​മാ​​​​യും വി​​​​പ​​​​ണ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള ശൃം​​​​ഖ​​​​ല സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​ണു പ്ര​​​​ധാ​​​​നം. പ്രാ​​​​ഥ​​​​മി​​​​ക കാ​​​​ർ​​​​ഷി​​​​കോത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ മൂ​​​​ല്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന ഉ​​​​ത്പാ​​​​ദ​​​​ന, നി​​​​ർ​​​​മാ​​​​ണ പ്ര​​​​ക്രി​​​​യ​​​​ക​​​​ൾ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കും. വി​​​​പ​​​​ണ​​​​നം, സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു സ​​​​മാ​​​​ന​​​​വും വ്യ​​​​ത്യ​​​​സ്ത​​​​മ​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ മൂ​​​​ല്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യെ​​​​ന്ന ആ​​​​ശ​​​​യ​​​​ത്തി​​​​ലാ​​​​കും മി​​​​ഷ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക.

മു​​​​ഖ്യ​​​​മ​​​​ന്ത്രി ചെ​​​​യ​​​​ർ​​​​മാ​​​​നും കൃ​​​​ഷിമ​​​​ന്ത്രി, വ്യ​​​​വ​​​​സാ​​​​യമ​​​​ന്ത്രി എ​​​​ന്നി​​​​വ​​​​ർ വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ന്മാ​​​​രും ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണം, സ​​​​ഹ​​​​ക​​​​ര​​​​ണം, ധ​​​​ന​​​​കാ​​​​ര്യം, ജ​​​​ല​​​​വി​​​​ഭ​​​​വം, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണം, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം, വൈ​​​​ദ്യു​​​​തി, ഭ​​​​ക്ഷ്യം എ​​​​ന്നീ വ​​​​കു​​​​പ്പു മ​​​​ന്ത്രി​​​​മാ​​​​ർ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യും ഗ​​​​വേ​​​​ണിം​​​​ഗ് ബോ​​​​ഡി രൂ​​​​പീ​​​​ക​​​​രി​​​​ക്കും. കാ​​​​ർ​​​​ഷി​​​​ക വ്യ​​​​വ​​​​സാ​​​​യ​​​​വും സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും അ​​​​റി​​​​വുപ​​​​ങ്കി​​​​ട​​​​ലും ശേ​​​​ഷിവ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ലും, വി​​​​പ​​​​ണ​​​​നം, ധ​​​​ന​​​​കാ​​​​ര്യം പോ​​​​ലു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ല്യവ​​​​ർ​​​​ധി​​​​ത കൃ​​​​ഷി മി​​​​ഷ​​​​ന്‍റെ മു​​​​ന്പാ​​​​കെ സ​​​​ബ് ആ​​​​ക്‌ഷ​​​​ൻ പ്ലാ​​​​നു​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ബ് വ​​​​ർ​​​​ക്കിം​​​​ഗ് ഗ്രൂ​​​​പ്പു​​​​ക​​​​ൾ-​​​​റി​​​​സോ​​​​ഴ്സ് സ​​​​പ്പോ​​​​ർ​​​​ട്ട് ഗ്രൂ​​​​പ്പു​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കും.

സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ൽ മി​​​​ഷ​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​റെ നി​​​​യ​​​​മി​​​​ക്കും. കൃ​​​​ഷിവ​​​​കു​​​​പ്പി​​​​ൽ നി​​​​ന്നു​​​​ള്ള ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ ചീ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി നി​​​​യ​​​​മി​​​​ക്കും. കൃ​​​​ഷി​​​​വ​​​​കു​​​​പ്പി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ സ​​​​ബ് വ​​​​ർ​​​​ക്കിം​​​​ഗ് ഗ്രൂ​​​​പ്പ് റി​​​​സോ​​​​ഴ്സ് പേ​​​​ഴ്സ​​​​ണ്‍​മാ​​​​രെ നി​​​​യ​​​​മി​​​​ക്കും.
‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ഇതിനകം 25000 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. ഇതിൽ 80 ശതമാനവും ഉൽപ്പാദന മേഖലയിലാണ്‌. 20 ശതമാനം മൂല്യവർധന മേഖലയിലും. മൂല്യവർധിത ഉൽപ്പന്നങ്ങൾ അടിസ്ഥാനമാക്കിയുള്ള കൃഷിക്കാണ്‌ കൃഷിക്കൂട്ടങ്ങൾ പ്രഥമ പരിഗണന നൽകുക. ഉൽപ്പാദന മേഖലയിൽ മുന്നേറിയെങ്കിലും വിപണന, മൂല്യവർധിത മേഖലകളിൽ കൂടുതൽ ഇടപെടണം. സംഭരണവും അടിസ്ഥാന വിലയും സർക്കാർ ഉറപ്പാക്കുന്നുണ്ടെങ്കിലും കൃത്യമായി പ്രയോജനപ്പെടുത്താത്തതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. മൂല്യവർധിത കൃഷി മിഷൻ (വാല്യു ആഡഡ് അഗ്രികൾച്ചർ മിഷൻ –-വാം) നടപ്പാകുന്നതോടെ ഇതിന്‌ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

Comments
error: Content is protected !!