കര്‍ഷക വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് വിലക്കില്ല ;പത്രങ്ങളില്‍ പരസ്യം നല്‍കി ബാങ്കേഴ്‌സ് സമിതി; പരസ്യം മുഖ്യമന്ത്രിയുമായുള്ള യോഗം നടക്കാനിരിക്കെ

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ എടുത്ത വായ്പകളില്‍ തിരിച്ചടവ് ഉണ്ടാകാത്ത പക്ഷം ജപ്തിയുണ്ടാവുമെന്ന് ചൂണ്ടികാണിട്ട് ബാങ്കേഴ്‌സ് സമിതിയുടെ പരസ്യം. മൊറട്ടോറിയം നീട്ടിയതിന് ആര്‍.ബി.ഐ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് സമിതിയുടെ പരസ്യം.

 

ആര്‍.ബി.ഐയുടെ തീരുമാനത്തിനെ തുടര്‍ന്ന് മറ്റന്നാള്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി പരസ്യവുമായി രംഗത്തെത്തിയത്. ബാങ്കുകള്‍ സ്വന്തം നിലയില്‍ മോറട്ടേറിയം നല്‍കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടാനിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി ഇത്തരത്തില്‍ പരസ്യവുമായി രംഗത്തെത്തിയത്.

 

ജപ്തി നടപടികള്‍ക്ക് നിലവില്‍ ആര്‍.ബി.ഐയുടെ അംഗീകാരമുണ്ടെന്നാണ് ബാങ്കേഴ്‌സ് സമിതി എല്ലാ പത്രങ്ങളിലും നല്‍കിയ പരസ്യങ്ങളില് പറഞ്ഞിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടിയിട്ടില്ലെന്നും സമിതിയുടെ പരസ്യത്തില്‍ പറയുന്നുണ്ട്.

 

 

കര്‍ഷക വായ്പക്കുള്ള മൊറട്ടോറിയം നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ തീരുമാനിച്ചത്. കേരളത്തിന് ഒരു തവണ തന്നെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത് അസാധാരണ നടപടിയാണെന്നും മറ്റൊരു സംസ്ഥാനത്തിനും ഇത്തരം ഇളവ് നല്‍കിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.

 

വായ്പ തിരിച്ചടവിന്റെ കാലം നീട്ടിനല്‍കുന്നതിനെയാണ് മോറട്ടോറിയം എന്ന് പറയുന്നത്. സാതധാരണ വായ്പകള്‍ അനുവദിക്കുമ്പോള്‍ വായ്പ എടുത്ത് ചെയ്യുന്ന പ്രവര്‍ത്തി/ പദ്ധതി പൂര്‍ത്തീകരിച്ചു അതില്‍ നിന്ന് വരുമാനം ലഭിച്ച് തിരിച്ചടവ് ലഭിക്കുന്നത് വരെയാണ് മോറട്ടോറിയം പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്നാണ് ആര്‍.ബി.ഐ പറയുന്നത്.

 

നേരത്തെ കേരളം നേരിട്ട മഹാ പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നും മൊറട്ടോറിയം നീട്ടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ആര്‍.ബി.ഐ നിലപാട് എടുക്കുകയായിരുന്നു.

 

 

എന്നാല്‍ ജപ്തി ഒരു തരത്തിലും അനുവദിക്കില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി വിളിച്ചേര്‍ത്ത യോഗത്തില്‍ അനുകൂല നിലപാട് ബാങ്കേഴ്‌സ് സമിതിയില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതിക്ഷിച്ചിരിക്കുന്നതിനിടെയാണ് സമതി പത്ര പരസ്യം നല്‍കിയത്.

 

ആര്‍.ബി.ഐയെ സര്‍ക്കാര്‍ വീണ്ടും സമീപിക്കാനിരിക്കുകയുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇളവ് കിട്ടുമോയെന്നത് സംശയമാണ്. ഇതിനിടെയാണ് പരസ്യം പുറത്തു വന്നത്.

 

പൊതുജനങ്ങളില്‍ നിന്ന് വിവിധ പരിള നിരക്കുകളില്‍ സമാഹരിക്കുന്ന പണമാണ് ബാങ്കുകള്‍ പലതരം വായ്പകളായി ജനങ്ങള്‍ക്ക് നല്‍കുന്നത്. നിക്ഷേപത്തിന്റെയും വായ്പകളുടെയും പലിശനിരക്കിലുള്ള നേരിയ വ്യത്യാസം കൊണ്ടാണ് ബാങ്കുകള്‍ അവരുടെ പ്രവര്‍ത്തന ചിലവുകള്‍ വഹിക്കുന്നത്. അതു കൊണ്ടു തന്നെ കൊടുക്കുന്ന വായ്പകള്‍ തിരിച്ചുപിടിക്കേണ്ടത് നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ കാലാവധിക്ക് തിരിച്ചുകൊടുക്കുന്നതിനും അതുവഴി ബാങ്കിംഗ് സാംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും നിലനില്‍പ്പിനും അത്യാവശ്യമാണ്. വായ്പകള്‍ കുടുശ്ശികയായാല്‍ തിരിച്ചുപിടിക്കുന്നതിന് നിയമാനുസൃതമായ നടപടിക്രമങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ എടുക്കുന്നതെന്നും ബാങ്കേഴ്സ് സമിതിയുടെ പരസ്യത്തില്‍ പറയുന്നത്.

 

 

ബങ്കേഴ്‌സ് സമിതിയുടെ പരസ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ രംഗത്തെത്തി. ഇത്തരമൊരു പരസ്യം ധിക്കാരമാണെന്നും പ്രളയത്തില്‍ കഷ്ടപ്പെട്ട് സാധാരണക്കാരുടെ പ്രശ്‌നം മനസിലാക്കാനുള്ള മാനുഷിക പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

 

25ന് സമിതിയുമായി സംസാരിക്കാനിരിക്കെ തന്നെ ഇത്തരത്തില്‍ പരസ്യം നല്‍കിയത് അംഗീകരിക്കാനാവില്ല. ഇത്തരത്തിലാണ് ബാങ്കുകളുടെ പ്രവര്‍ത്തനമെങ്കില്‍ യാഥോരുവിധ സഹകരണങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ബാങ്കുകളുമായി ഉണ്ടാവില്ലെന്നും ഇത് സര്‍ക്കാരിനോട് ഉള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ശക്തമായ പ്രതിഷേധം ബാങ്കേഴ്‌സ് സമിതിയുടെ നടപടിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ബാങ്കേഴ്‌സ് സമിതിയുടെ പരസ്യത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്കും പ്രതിഷേധം അറിയിച്ചു. ഇത് എങ്ങിനെയാണ് ന്യായീകരിക്കുകയെന്നും ഇത് ഇരട്ടത്താപ്പ് നയമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കേഴ്‌സ് സമിതിയുടെ മുന്നില്‍ മാത്രമല്ല ആര്‍.ബി.ഐയുടെ മുന്നിലും കേരളത്തിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments

COMMENTS

error: Content is protected !!