AGRICULTURE
കറിവേപ്പിലയുടെ അമൂല്യ ഗുണങ്ങള്‍

‘ഒരില… ഒരായിരം ഗുണങ്ങള്‍’ എന്നാണ് കറിവേപ്പിലയെക്കുറിച്ച് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. പണ്ടുകാലത്തെ നാട്ടുവൈദ്യത്തിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ ഘടകമായിരുന്നു. ഇന്നത്തെക്കാലത്ത് വിഷമരുന്നുകള്‍ തളിക്കാത്ത കറിവേപ്പില കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കറിവേപ്പില വായിലിട്ട് ചവയ്ക്കുന്നത് വായിലുള്ള ദുര്‍ഗന്ധത്തെ അകറ്റും. പ്രകൃതിദത്ത മൗത്ത് വാഷിന്റെ ഗുണം ചെയ്യും. കേരളത്തിലെ കാലാവസ്ഥയില്‍ വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലയുടെ ഗുണങ്ങള്‍ പരിചയപ്പെടാം
- ദഹനപ്രക്രിയ ശരിയായരീതിയില്‍ നടക്കുന്നതിന് കറിവേപ്പില സഹായിക്കുന്നു. ഭക്ഷണത്തോടൊപ്പം കറിവേപ്പില കഴിക്കുകയും അത് ആമാശയത്തില്‍ എത്തുകയും ചെയ്യുമ്പോള്‍, കറിവേപ്പിലയുടെ സാന്നിധ്യം ദഹനം ത്വരിതപ്പെടുത്തുന്ന ദീപനരസങ്ങള്‍ ഉണ്ടാക്കുന്നത് വര്‍ധിപ്പിക്കുന്നു. കൃമിശല്യം അകറ്റുന്നതിന് വളരെ നല്ലൊരു ഔഷധമാണ് കറിവേപ്പില. ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത് അരച്ച് മോരിനോപ്പം കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്.
- കറിവേപ്പിലകൊണ്ട് ത്വക്കിനെ ബാധിക്കുന്ന വിവിധതരം അണുബാധകള്‍, ചിക്കന്‍പോക്‌സിന്റെ പാടുകള്‍ എന്നിവ കുറയ്ക്കാന്‍ സാധിക്കുന്നു. കറിവേപ്പിലയുടെ ആന്റി-ബാക്ടീരിയല്‍ ഗുണമാണ് ഇതിനു സഹായിക്കുന്നത്. ഇരുപത് കറിവേപ്പിലയില കുറച്ചു വെള്ളംചേര്‍ത്ത് കുഴമ്പുപരുവത്തില്‍ അരച്ചെടുക്കുക. ഇത് രോഗബാധയുള്ള പ്രദേശത്ത് തേച്ചുപിടിപ്പിച്ചതിനു ശേഷം 30 മിനിറ്റിനു ശേഷം കഴുകിക്കളയുക. ത്വക്കിലുള്ള ബുദ്ധിമുട്ടിന് ഒരു പരിധിവരെ ശമനം ലഭിക്കും. പ്രാണികള്‍ കടിച്ചതുമൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് കറിവേപ്പിലയുടെ നീര് പുരട്ടുന്നത് ഗുണം ചെയ്യും.
- വിറ്റാമിന്‍-എ യുടെ കലവറതന്നെയാണ് കറിവേപ്പില. കണ്ണിന്റെ ഉപരിതല കോര്‍ണിയയെ സംരക്ഷിക്കുന്ന കരോട്ടിനോയ്ഡുകള്‍ വിറ്റാമിന്‍-എ യില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍-എ യുടെ അഭാവം രാത്രിയില്‍ അന്ധത, കണ്ണിന് മൂടല്‍ എന്നിവയ്ക്ക് ഇടയാക്കും. വിറ്റാമിന്‍-എ യുടെ അതിയായ കുറവ് കാഴ്ചശക്തി തന്നെ നഷ്ടപ്പെടുന്നതിനും വഴിതെളിക്കാം. ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ചശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
- ഭക്ഷണത്തില്‍ കറിവേപ്പില ചേര്‍ക്കുന്നതിലൂടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എലികളില്‍ നടത്തിയ ഒരു പഠനത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് കറിയില്‍നിന്ന് ലഭിക്കുന്ന കറിവേപ്പിലയുടെ അളവ് അല്‍ഷിമേഴ്‌സ് പോലുള്ളവയുടെ തീവ്രത ക്രമാനുഗതമായി കുറയ്ക്കാന്‍ സഹായിക്കും എന്നതാണ്.
- ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കരള്‍ പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ കരളിനെ ഫ്രീ റാഡിക്കലുകളുടെ ആക്രമണങ്ങളില്‍നിന്നും വൈറസ്, ബാക്ടീരിയല്‍ ആക്രമണങ്ങളില്‍നിന്നും അണുബാധമൂലമുണ്ടാകുന്ന ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്.
- കറിവേപ്പിലയെ കുറിച്ച് നടത്തിയ ഗവേഷണങ്ങളില്‍ ഇലകളില്‍ അടങ്ങിയിരിക്കുന്ന ടാനിനുകളും കാര്‍ബാസോല്‍ ആല്‍ക്കലൈഡുകളും നല്ല ഹെപ്പോറ്റ് സംരക്ഷക ഘടകങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ രോഗങ്ങളില്‍നിന്നുള്ള കരളിനെ സംരക്ഷിക്കുന്നതില്‍ ഇവ സഹായകമാണ്.
- അകാലനര, മുടികൊഴിച്ചില്‍, താരന്‍ എന്നിവയെല്ലാത്തിനുമുള്ള ഒരു ഒറ്റമൂലിയാണ് കറിവേപ്പില. കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ചുപിടിപ്പിക്കുന്നത് തലമുടി വളരുന്നതിന് സഹായിക്കുന്നു. തലമുടിയുടെ സ്വാഭാവികനിറം നിലനിര്‍ത്തുന്നതിന് കറിവേപ്പിലയിട്ടു കാച്ചിയ എണ്ണയോളം നല്ലതാണ്
Comments